കൂടുതൽ വികസനത്തിനു എൽ ഡി എഫിനെ വിജയിപ്പിക്കണമെന്ന് നിഖില വിമൽ

കണ്ണൂർ : ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ നടി നിഖിലവിമല രംഗത്തെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സുമേഷിന് വേണ്ടി പ്രചാരണത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും, അന്ന് വിജയത്തിനായി പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില അനുസ്മരിച്ചു. ഇത്തവണയും വലിയ ഭൂരിപക്ഷത്തോടെ സുമേഷിനെ വിജയിപ്പിക്കണമെന്നാണ് അവർ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

കണ്ണൂരിൽ ഉണ്ടായ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിഖിലയുടെ അഭ്യർത്ഥന. ജില്ലാ പഞ്ചായത്തിലെ പ്രവർത്തനകാലം മുതൽ സുമേഷിനെ പരിചയമുണ്ടെന്നും , നിരവധി പരിപാടികളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. തളിപ്പറമ്പിൽ താമസിക്കുന്ന തനിക്കു പുതിയ തെരുവിലെ ബ്ലോക്ക് പ്രശ്നം പരിഹരിച്ചു സുമേഷ് വലിയ സഹായം ചെയ്തു. അതുപോലെ നിരവധി ആളുകൾക്കും അദ്ദേഹത്തിന്റെ പ്രവർത്തനം ഉപകാരപ്പെട്ടതായും നിഖില പറഞ്ഞു.
തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയെയും വിജയിപ്പിക്കാൻ നിഖില ആഹ്വാനം ചെയ്തു.ശ്യാമളയുടെ രാഷ്ട്രീയവും പ്രവർത്തന പാരമ്പര്യവും, സ്നേഹവും കരുതലുംതാൻ നേരിട്ട് അനുഭവിച്ചി ട്ടുണ്ടെന്നു അവർ പറഞ്ഞു.

ചെറുപ്പം മുതൽ പരിചയമുള്ള വ്യക്തിയാണ് ശ്യാമളയെന്നും അതുകൊണ്ടാണ് പിന്തുണയ്ക്കാനെത്തിയതെന്നും നിഖില വ്യക്തമാക്കി.
തളിപ്പറമ്പിലെ വികസനത്തു ടർച്ചക്കു ശ്യാമളയെ വിജയിപ്പിക്കണമെന്ന് നിഖില അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page