കോഴിക്കോട്: താമരശ്ശേരിയിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയ കാസർകോട് സ്വദേശി ഇബ്രാഹിം (56 )പ്ലാവിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട്ട് റോഡ് പണിക്ക് എത്തിയതായിരുന്നു ഇബ്രാഹിം. താമസിക്കുന്ന സ്ഥലത്തിനടുത്തെ പ്ലാവിൽ നിന്ന്ചക്ക പറിക്കാനാണ് ഇബ്രാഹിം പ്ലാവിൽ കയറിയത്. പ്ലാവിൽഏണി ചാരിയായിരുന്നു കയറിയത്.ഇതിനിടയിൽ പ്ലാവിൽ നിന്ന് ഏണി തെന്നി നിലത്ത് വീഴുകയായിരുന്നെന്നു പറയുന്നു. വീഴ്ചയുടെ ശബ്ദം കേട്ട് അടുത്ത പറമ്പിലെ പണിക്കാർ ഓടിയെത്തി ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലുംജീവൻ രക്ഷിക്കാ നായില്ല.







