കൊച്ചി:മലയാളി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയേറ്റ് ചിത്രത്തിന്റെ പ്രദർശനം മാറ്റിവച്ചു. ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോൾ നീട്ടിവച്ചതായി നിർമാതാവ് ആന്റോ ജോസഫ് അറിയിച്ചു. ചിത്രം ഏറ്റവും മികച്ച നിലവാരത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരുമെന്ന് ആന്റോ ജോസഫ്പറഞ്ഞു.പുതിയ റിലീസ് തിയ്യതി ഏപ്രിൽ 1 വൈകിട്ട് ആറ് മണിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രഖ്യാപിക്കുമെന്നു അറിയിപ്പിൽ കൂട്ടിച്ചേർത്തു. ചിത്രത്തിൽഡാനിയൽ ജെയിംസ് എന്ന കഥാപാത്രത്തെ മമ്മൂട്ടിയും കേണൽ റഹീം നായ്ക്ക് എന്ന കഥാപാത്രത്തെ മോഹൻലാലും അവതരിപ്പിക്കുo. പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ രണ്ട് മഹാതാരങ്ങൾ ഒരേ വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് പേട്രിയേറ്റിന്റെ ഏറ്റവും വലിയ ആകർഷണം.







