ചൂതാട്ടം: തൃക്കരിപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ 11 പേര്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍; 2, 85,700 രൂപ പിടികൂടി

പയ്യന്നൂര്‍: പണം വച്ച് ചൂതാട്ടം നടത്തുകയായിരുന്ന പതിനൊന്നംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ കുറ്റിച്ചി, ഒളവറയിലെ പയ്തലേയല്‍ ഹൗസില്‍ സുമേഷ് (36), കാട്ടാമ്പള്ളിയിലെ മുക്കണ്ണന്‍ കീച്ചിപ്പുറത്ത് റൗഫ് (42), പൂവം കൊളക്കരകത്ത് ഫിറോസ് (20), തളിപ്പറമ്പ് മദ്രസക്കു സമീപത്തെ പുതിയ പുരയില്‍ സിദ്ദിഖ് (55), തലോറയിലെ ബി പ്രമോദ് (48), പെരളശ്ശേരി, വെള്ളച്ചാലിലെ ദാറുല്‍ അമാനില്‍ വി.എ മുസ്തഫ (56), വെള്ളോറ, കരിപ്പാലിലെ കെ.എ.പി ജയചന്ദ്രന്‍ (54), നരീക്കോട്, പുതിയ പുരയില്‍ കിഴക്കേത്തലക്കന്‍ സുബൈര്‍ (56), ചേലേരിയിലെ കടവ്ന്‍ മുഹമ്മദ് നവാസ് (56), ചെങ്ങളായി, പൊന്‍കുന്നിലെ കടരിക്കല്‍ റഷീദ് (53), ചപ്പാരപ്പടവിലെ പാറപ്പുറത്ത് ഹൗസില്‍ പി.സി അസൈനാര്‍ (47) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തളിപ്പറമ്പ് , പൂമംഗലം, പടിക്കേരി കാവിനു സമീപത്തെ തോട്ടിൻ കരയിലിലെ ചൂതാട്ട കേന്ദ്രത്തിലാണ് റെയ്ഡ്.പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. കളിക്കളത്തില്‍ നിന്ന് 2,85,700 രൂപ പിടികൂടി. പൊലീസ് സംഘത്തില്‍ എസ്‌ഐമാരായ പി. യദുകൃഷ്ണന്‍, നിധിന്‍, ഷറഫുദ്ദീന്‍, എഎസ്‌ഐ ഷിജോ അഗസ്ത്യന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ രമേശ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page