മംഗ്‌ളൂരു: ദേശീയപാത 66ല്‍ സ്‌കൂട്ടര്‍ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍. ഫൗസാന്‍ അഹമ്മദ് (25) എന്ന ആളെയാണ് കുന്ദാപുരം ട്രാഫിക് പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് 20ന് ഹെമ്മാഡി- കുന്ദാപൂര്‍ പാതയിലാണ് സ്‌കൂട്ടര്‍ അഭ്യാസം നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതും കേസെടുത്ത് അറസ്റ്റു ചെയ്തതും.
ഹെല്‍മറ്റ് വയ്ക്കാതെ സ്‌കൂട്ടറില്‍ നിന്നും കിടന്നും സ്‌കൂട്ടറിന് മുകളില്‍ ഒറ്റക്കാലില്‍ നിന്നും ഓടിക്കുന്ന വീഡിയോകളാണ് വൈറലായത്. ടാങ്കര്‍ ലോറിക്കു പിന്നിലൂടെ അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന ദൃശ്യങ്ങളും വീഡിയോവിലുണ്ട്. ഈ സമയത്ത് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടിരുന്നുവെങ്കില്‍ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.







