കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, ബദ്രഡുക്കയില്‍ കോഴിക്കെട്ട് നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. പുത്തൂര്‍, വെള്ളൂരെ ഹൗസില്‍ കെ മഹേഷ് (35), ബദ്രഡുക്കയിലെ നന്ദു (40), പുത്തൂരിലെ സതീശ ഷെട്ടി (42) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ വി മോഹനനും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്തു നിന്നു ഒരു അങ്കക്കോഴിയെയും 2000 രൂപയും പിടികൂടി. പൂമാണി കിന്നിമാണി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള മൈതാനിയില്‍ കോഴിക്കെട്ടു നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം ശനിയാഴ്ച ഉച്ചയ്ക്ക് സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ടതോടെ കൂട്ടം കൂടി നിന്നിരുന്നവര്‍ ചിതറി ഓടിയെങ്കിലും മൂന്നു പേരെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരെ നോട്ടീസ് നൽകി വിട്ടയച്ചതായി പൊലീസ് അറിയിച്ചു.






