തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി തിരഞ്ഞെടുത്ത പ്രചരണത്തിന് ഇന്ന് കേരളത്തിൽ എത്തും. ആദ്യ തെരഞ്ഞെടുപ്പ് പ്രചരണം സമ്മേളനം പാലക്കാട്ടാണ് .ഉച്ചക്ക് 1.30നു കോട്ട മൈതാനത്ത് നടക്കുന്ന എൻഡിഎ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. തുടർന്ന് തൃശ്ശൂരിലേക്ക് പോകുന്നതാണ്. സ്വരാജ് റൗണ്ടിൽ 900 മീറ്റർ റോഡ് ഷോ നടത്തും .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്ത് താമസിയാതെ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തും .
യുഡിഎഫ് പ്രചരണത്തിന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ കേരളത്തിൽ എത്തും. കൊല്ലം അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തും. റോഡ് ഷോയും നടത്തുന്നതാണ്. രാവിലെ 11 മണിക്ക് വടക്കടത്തുകാവ് കെഐപി ബറ്റാലിയൻ ക്യാമ്പ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന അദ്ദേഹം വി.ഡി.സതീശനൊപ്പം തുറന്ന വാഹനത്തിൽ അടൂരിലേക്ക് പോകും. പൊതുയോഗത്തിലും അദ്ദേഹം പ്രസംഗിക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിൽ എത്തുന്നുണ്ട്







