കൊച്ചിയിൽ വൻ ലഹരി വേട്ട :ഡോക്ടർമാരും വക്കീലും യുവതികളും ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിലെ ഒരു ഹോട്ടലിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കെ യിനും മെത്താഫിറ്റാമിനുമായി ഡോക്ടർമാരും വക്കീലും യുവതികളും ഇവന്റ് മാനേജ്മെന്റ് ഉടമയും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശംഖുംമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ , കല്ലൂർ സ്വദേശി ഓസ്റ്റിൻ ജോസ് , അഡ്വക്കേറ്റ് രോഹിത് നായർ , കൊടുങ്ങല്ലൂരിലെ ജിനോ മുരളി, ന്യൂട്രീഷൻ ആലപ്പുഴ നൂറനാട്ടെ അക്ബർ ഷാ,ദന്ത ഡോക്ടർ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് കൊല്ലത്തെ സൈതലവി ഫാത്തിമ, ഗവേഷണ വിദ്യാർത്ഥി അമൽ റൗഫ് എന്നിവരാണ് അറസ്റ്റിലായത് . കടവന്ത്ര പോലീസ് എസ് എച്ച് ഒ ആർ ബിജു ,എസ് ഐ പി ആർ രാജീവ് ,എ എസ് ഐ രാജേഷ് ,ജീവൻ , സുരാജ് ,രാജേഷ്, ഉദയൻ ,ഡാൻസഫ് സംഘം എന്നിവർ ചേർന്നാണ് മയക്കുമരുന്നുകളുമായി ഇവരെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page