കാസര്‍കോട്: ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കുന്നു.
ആഘോഷത്തോടനുബന്ധിച്ചു പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും ഭക്തിപൂര്‍വ്വം കൊണ്ടാടുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുമ്പു ജെറുസലേമിലേക്കു കഴുതപ്പുറത്തു വരുന്ന യേശുവിനെ ഈന്തപ്പനയോലകള്‍ വഴിയില്‍ വിരിച്ച് ഓശാന, ഓശാന, ദാവീദിന്റെ പുത്രന് ഓശാന എന്നു ഭക്തിപൂര്‍വ്വം ആലപിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
കാസര്‍കോടു കോട്ടക്കണി സെന്റ് ജോസഫ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന കുരുത്തോല പെരുന്നാളിനു ഫാ. ജോര്‍ജ് വള്ളിമല നേതൃത്വം നല്‍കി.
ഈസ്റ്ററിനു മുമ്പുള്ള, ഞായറാഴ്ചയാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്. കുരുത്തോല പെരുന്നാള്‍ എന്നും പറയുന്നു. ക്രൈസ്തവ വിശ്വാസികള്‍ ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു.









