മഞ്ചേശ്വരം: ഇന്നലെ വൈകിട്ടു വേനല്‍ മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ തെങ്ങിനു തീപിടിച്ചു. ബന്തിയോട് അടുക്കത്തെ സക്കീറിന്റെ വീട്ടു മുറ്റത്തെ തെങ്ങിനാണ് തീപിടിച്ചത്. മറ്റ് അപകടമൊന്നുമുണ്ടായിട്ടില്ല.
ശക്തമായ കാറ്റും അതിനൊപ്പമുണ്ടായ മഴക്കുമിടയിലാണ് ഇടിമിന്നലനുഭവപ്പെട്ടത്. കാതടപ്പിക്കുന്ന തരത്തിലുണ്ടായ ഇടിയുടെ ശബ്ദം കേട്ടു പുറത്തിറങ്ങി നോട്ടിയപ്പോഴാണ് തെങ്ങിന്‍ തലപ്പില്‍ തീ ആളിക്കത്തുന്നതു കണ്ടതെന്നു വീട്ടുകാര്‍ പറഞ്ഞു. തീപിടിത്തത്തില്‍ തെങ്ങു നശിച്ചു.






