കാസര്‍കോട്: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാതായതായി പരാതി. ഹൊസബെട്ടു, അനന്തേശ്വരം ക്ഷേത്രത്തിനു സമീപത്തെ അശോക് കെ ഷേണായി(46)യെ ആണ് കാണാതായത്. മാര്‍ച്ച് 21ന് രാത്രി വീട്ടിനകത്തു ഉറങ്ങാന്‍ കിടന്നതായിരുന്നു. 22ന് രാവിലെ ആറുമണിയോടെയാണ് ഇയാളെ കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നു ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ചയാണ് സഹോദരന്‍ അശ്വിന്‍ കെ. ഷേണായ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.






