കാസർകോട്: നാടക് കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയും ഉദുമ സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയവും സംയുക്തമായി ലോകം നാടക ദിനം ആഘോഷിച്ചു ബേവൂരി സൗഹൃദ വായനശാലയിൽ നടന്ന പരിപാടി നാടക് ജില്ലാ പ്രസിഡണ്ട് വിജയൻ കാടകം ഉദ്ഘാടനം ചെയ്തു പ്രഭാകരൻ ചാലിങ്കാൽ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ വാണിയംപാറ , അനിത രാജ്, ഉദയൻ കാടകം, രാജേഷ് ബേ നൂർ, ഗോപിക , വിനോദ് മേൽപ്പുറം അപ്പക്കുത്തി സംസാരിച്ചു. കലാപരിപാടികൾക്ക് പ്രമോദ് ബേവിഞ്ച, സുഗുണകുമാർ, വിജയകുമാർ, രാജു അരമങ്ങാനം, അനന്തൻ പാണംതോട്, ഹരീഷ് കൊട്ടിലങ്ങാട് സുധാലക്ഷ്മി ഉദുമ അനുരാജ് കല്യാൺറോഡ് നേതൃത്വം നൽകി.






