ബൈക്കിൽ ഒൻപതര കിലോ കഞ്ചാവ് കടത്തിയ കേസ്: നെല്ലിക്കട്ട സ്വദേശിക്ക് ഒരു വർഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ

കാസർകോട്: കഞ്ചാവ് കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും, പതിനായിരം രൂപ പിഴയും ശിക്ഷ. 2018 ഏപ്രിൽ മാസം പതിനാലിന് ഉച്ചക്ക് രണ്ടര മണിക്ക് കാസർകോട് സി പി സി ആർ ഐ ക്ക് മുൻവശം മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന ഒൻപതര കിലോ കഞ്ചാവുമായി പിടിയിലായ നെല്ലിക്കട്ട, ചെന്നടുക്ക, ആരിഫ മൻസിലിലെ അബ്ദുൾ നൗഷാദ് എകെ (37 )യെ ആണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവു അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. കാസർകോട് എസ് ഐ ആയിരുന്ന ഹസൈനാർ കുട്ടിയും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ആയിരുന്ന അബ്ദുൾ റഹിം സി.എ യായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി, ചിത്രകല എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page