കാസർകോട്: കടൽത്തീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ, എന്നിവരുടെ പങ്കാളിത്തത്തോടെ സ്റ്റേഷൻ പരിധിയിലെ തളങ്കര ബീച്ച് പാർക്കിന് സമീപം കണ്ടൽ ചെടികൾ നട്ടു.
പരിസ്ഥിതി പ്രവർത്തകനും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ കൃഷ്ണദാസ് പലേരി ഉൽഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസഫ് നടുത്തറമ്മൽ , ഫിഷറീസ് അഡീഷണൽ ഡയറക്ടർ അനിൽകുമാർ ,എസ് ഐ മാരായ രാജൻ , രാധാകൃഷ്ണൻ, എ.എസ് ഐ രാജീവൻ സംസാരിച്ചു.






