കോഴിക്കോട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു; സഹപ്രവര്‍ത്തകനായ മലയാളി അറസ്റ്റില്‍

ഷാര്‍ജ: ജോലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ ഷാര്‍ജയില്‍ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു.
താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തില്‍ നിഷാദിന്റെ സഹപ്രവര്‍ത്തകനും കരുവമ്പൊയില്‍ സ്വദേശിയുമായ ഷമീറിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഒരേ കഫ്തീരിയയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. ജോലി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page