നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ നേതാക്കള്‍ കാസര്‍കോട്ടേക്ക്; രമേശ് ചെന്നിത്തലയും തേജസ്വി സൂര്യയും ശനിയാഴ്ച, തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വെള്ളിയാഴ്ച വൈകിട്ട് കുമ്പളയില്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് ചൂടുംചൂരും ഏറി തുടങ്ങിയതോടെ കൂടുതല്‍ ദേശീയ- സംസ്ഥാന നേതാക്കള്‍ കാസര്‍കോട്ടേയ്ക്ക്.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച ജില്ലയിലെ മൂന്നു യോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ10 മണിക്ക് ഉദുമ ,11ന് തളങ്കര, ഉച്ചകഴിഞ്ഞ് ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ ചെന്നിത്തല സംബന്ധിക്കും.
തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വെള്ളിയാഴ്ച കുമ്പളയില്‍ എത്തും. വൈകിട്ട് അഞ്ചിന് കുമ്പളയില്‍ നടക്കുന്ന കെ സുരേന്ദ്രന്റെ റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും.
ശനിയാഴ്ച ബദിയഡുക്കയില്‍ കാസര്‍കോട് നിയമസഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ യുവ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും എത്തുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് .ജയശങ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തുമെന്നാണ് കരുതുന്നത്. പ്രമുഖ ഇടതു- വലതു മുന്നണി നേതാക്കളും ജില്ലയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു എത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ നേതാക്കള്‍ കാസര്‍കോട്ടേക്ക്; രമേശ് ചെന്നിത്തലയും തേജസ്വി സൂര്യയും ശനിയാഴ്ച, തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വെള്ളിയാഴ്ച വൈകിട്ട് കുമ്പളയില്‍

You cannot copy content of this page