കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്തിലെ വെള്ളാലയില്‍ യുവാവിനെ വീട്ടിനകത്തു വീണു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാല ഹൗസിലെ പരേതനായ ശങ്കരന്റെ മകന്‍ വിനോദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവില 9.30മണിയോടെ പിതൃസഹോദരപുത്രനായ എച്ച് അനീഷ് ആണ് വിനോദിനെ വീട്ടിനകത്തു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ബേഡകം താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.






