കണ്ണൂര്‍: വഴിയരികില്‍ കിടക്കുകയായിരുന്ന മധ്യവയസ്‌കന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് കാരൂര്‍ സ്വദേശി മണി ആണ് മരിച്ചത്. വടകര എടോടി ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് സമീപം നാഷണല്‍ ലോഡ്ജ് പരിസരത്ത് കഴിഞ്ഞദിവസം രാത്രിയാണ് അപകടം.
വടകരയിലെ ഹോട്ടലുകളിലും മറ്റും ജോലി ചെയ്തിരുന്ന മണി ലോഡ്ജ് പരിസരത്തെ വഴിയില്‍ കിടക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ രാത്രിയില്‍ ലോഡ്ജിലേക്ക് വരികയായിരുന്ന കാര്‍ മണി അവിടെ കിടക്കുന്നത് അറിയാതെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. അപകട സ്ഥലത്തുവച്ച് തന്നെ മണി മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കടവരാന്തകളിലും ഫൂട് പാത്തിലുമൊക്കെയാണ് മണി കിടക്കാറുള്ളതെന്ന് സ്ഥലവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.







