20 വയസ്സിനിടെ പീഡനത്തിനിരയാക്കിയത് പ്രായപൂര്‍ത്തിയാകാത്ത 30 പെണ്‍കുട്ടികളെ; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; യുവാവ് അറസ്റ്റില്‍

പനാജി: മൂന്നു വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 30 പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഗോവയില്‍ 20 കാരന്‍ അറസ്റ്റില്‍. കുര്‍ചോറം കക്കോറ മുനിസിപ്പല്‍ കൗണ്‍സിലര്‍ സുശാന്ത് നായിക്കിന്റെ മകന്‍ സോഹം നായിക്കാണ് (20) അറസ്റ്റിലായത്. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്. പീഡന വിവരം യുവാവ് തന്നെയാണ് സുഹൃത്തുക്കളെ അറിയിക്കുന്നത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പീഡന വിവരം പുറത്തുവന്നതോടെ യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ …

പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊച്ചി: പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കണ്ടന്തറയിലെ റിനാസ് (15) ആണ് മരിച്ചത്. വളയന്‍ചിറങ്ങര പെരിയാര്‍വാലി കനാലില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വെള്ളം നിറഞ്ഞ വലിയ കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനെ തുടര്‍ന്ന് ഇവിടെ ആളുകള്‍ കുളിക്കാനിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റിനാസിന് നീന്തല്‍ അറിയില്ലെന്ന് പറയുന്നു. കനാലില്‍ കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കില്‍പ്പെട്ടതോടെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും …

ബദിയഡുക്ക, വിദ്യാഗിരിയില്‍ വാന്‍ മരത്തിലിടിച്ച് 12 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടം ഷുഗര്‍ പരിശോധിക്കാന്‍ പോകുന്നതിനിടയില്‍, രക്ഷകരായി നാട്ടുകാര്‍

കാസര്‍കോട്: നിയന്ത്രണം തെറ്റിയ ഓംനിവാന്‍ റോഡരുകിലെ മരത്തിലിടിച്ച ശേഷം 12 അടി താഴ്ചയിലുള്ള കുഴിയിലേക്ക് മറിഞ്ഞു. ഏറെ നേരം വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ബദിയഡുക്ക, വിദ്യാഗിരി ബാജയിലെ സത്യനാരായണഭട്ടി (70)നെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ സാരമായി പരിക്കേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ വിദ്യാഗിരി, നവക്കാനയിലാണ് അപകടമുണ്ടായത്. ഷുഗര്‍ പരിശോധിക്കുന്നതിനായി ബദിയഡുക്കയിലേക്ക് പോവുകയായിരുന്നു സത്യനാരായണ ഭട്ട്. നവക്കാനയില്‍ എത്തിയപ്പോള്‍ വാനിന്റെ നിയന്ത്രണം തെറ്റി …

പ്രശസ്ത നടനും മുകേഷിന്റെ സഹോദരി ഭർത്താവുമായ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ കെ രാജേന്ദ്രൻ ( 71) അന്തരിച്ചു . കുറെ കാലമായി ചികിത്സയിലായിരുന്നു. കൊല്ലം പട്ടത്താനം സ്വദേശിയാണ്. എഴുപതോളം ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. അന്തിമ കർമ്മങ്ങൾ തൃശൂർ തൃത്തല്ലൂരിലെ തറവാട്ടിൽ നടക്കും. മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ്. സിനിമ, നാടകം എന്നിവയ്ക്കൊപ്പം സീരിയലുകളിലും പ്രിയ നടനായിരുന്നു. ഡൽഹിയിലെ ഡ്രാമ സ്കൂളിലും പൂനെ ഫിലിം ഇൻ സ്ടിട്യൂട്ടിലും പഠിച്ചിരുന്നു.

മോദി ലോക ജനപ്രിയ നേതാവ്

ന്യൂഡൽഹി : ആഗോള ജനപ്രിയ ജനാധിപത്യ നേതാവായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ യു.എസ്. ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ മോണിംഗ് കൺസൾട്ട് നടത്തിയ ലോക സർവ്വേ തിരഞ്ഞെടുത്തു. സർവ്വേയിൽ മോദിക്ക് 68% റേറ്റിംഗ് ലഭിച്ചു. സർവ്വേയിൽ പങ്കെടുത്ത 26 ശതമാനം പേർ മോദിയെ എതിർത്തു. ആറു ശതമാനം അഭിപ്രായം പ്രകടിപ്പിച്ചില്ല. ഈ മാസം രണ്ടിനും എട്ടിനും ഇടയിലായിരുന്നു സർവ്വേ. സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമൽ, ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീജയ് മ്യുംഗ് എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ഇരുവർക്കും 62 …

ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നു.​ഇസ്രായേലിൽ അടിയന്തരാവസ്ഥ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇസ്രായേലിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ​യുഎസ് സമാധാന നിർദ്ദേശം: ഇറാൻ-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. ട്രംപിന്റെ നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഇറാൻ സ്വന്തം നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.​ഹോർമുസ് കടലിടുക്കിലെ ഭീഷണി: പേർഷ്യൻ ഗൾഫിലെ ആശയവിനിമയ മാർഗങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് . ഇറാനിയൻ തീരങ്ങളിൽ ആക്രമണമുണ്ടായാൽ കർശന തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ ഭീഷണി. ​ ഇസ്രായേൽ ടെഹ്‌റാനിൽ ആക്രമണം നടത്തിയതായും പകരമായി …