കോഴിക്കോട് : എൻസിപി പവാർ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ മന്ത്രി എ കെ ശശീന്ദ്രൻ്റെ അപരനായി ഏലത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന എൻ.സി.പി അജിത് പവാർ വിഭാഗം സ്വാതന്ത്ര സ്ഥാനാർത്ഥി പി കെ ശശീന്ദ്രന്‍റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചതിന്റെ രസീത് ഉപ വരണാധികാരിയുടെ മേശപ്പുറത്ത് നിന്ന് തട്ടിയെടുത്തു രക്ഷപ്പെട്ടതായി പരാതി. അതീവ സുരക്ഷയുള്ള വർണാധികാരിയുടെ ഓഫീസിൽ നടന്ന പകൽ ക്കൊള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പരാതി ഉയർന്നു. മൂന്നുതവണ തുടർച്ചയായി ഏലത്തൂരിൽ നിന്ന് എംഎൽഎയും മന്ത്രിയുമായ ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ പാർട്ടിയിൽ വിയോജിപ്പുണ്ടായിരുന്നു. മൂന്നുതവണയും ക്ലോക്ക് ആയിരുന്നു എ.കെ. ശശീന്ദ്രൻെറ തിരഞ്ഞടുപ്പു ചിഹ്നം. എൻസിപി ശരദ് പവാർ ഗ്രൂപ്പ് എ.കെ. ശശീന്ദ്രൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞവിവരമറിഞ്ഞു എൻ.സി.പി. അജിത് പവാർ ഗ്രൂപ്പ് പി.കെ. ശശീന്ദ്രനെ അവരുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇതേ മണ്ഡലത്തിൽ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ പി.കെ. ശശീന്ദ്രനു എന്നക്ലോക്ക് ചിഹ്നം അനുവദിക്കുകയും ആയിരുന്നു. ഇതിന്റെ സൂക്ഷ്മ പരിശോധനയ്ക്കിടയിലാണ് പി കെ ശശീന്ദ്രന്‍റെ പത്രിക സമർപ്പിച്ചതിൻ്റെ രസീത് ഭരണാധികാരിയുടെ മേശപ്പുറത്തു നിന്ന് ഒരാൾ തട്ടിയെടുത്ത് രക്ഷപ്പെട്ടതെന്ന് പറയുന്നു. എ.കെ.ശശീന്ദ്രൻ്റെ ഹാട്രിക് ഭാഗ്യചിഹ്നമായിരുന്നു ക്ലോക്ക് ‘







