കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിനു കാസർകോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ സമർപ്പിച്ച നാമ നിർദ്ദേശപത്രികകളിൽ 16 എണ്ണം ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയിൽ തളിയെന്നു ഔദ്യോഗിക വാർത്താക്കുറിപ്പ് അറിയിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ആകെ 79. നാമനിർദ്ദേശപതികകൾ സമർപ്പിച്ചിരുന്നുവെന്ന് അറിയിപ്പിൽ പറഞ്ഞു. പത്രിക പിൻവലിക്കാൻ 26 വരെ അവസരമുണ്ട്. അതിനു ശേഷമേ അന്തിമ സ്ഥാനാർത്ഥി ലിസ്റ്റ് വ്യക്തമാവൂ.






