കേരളത്തില്‍ ഇടത് പക്ഷം അപ്രസക്തമാകുന്ന കാലമടുത്തു: മഹാരാഷ്ട്ര പന്‍വേല്‍ എംഎല്‍എ പ്രശാന്ത് ഠാക്കൂര്‍

കാസര്‍കോട്: ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലും ഇടത് പക്ഷം അപ്രസക്തമാകുമെന്ന് മഹാരാഷ്ട്രയിലെ പന്‍വേല്‍ എംഎല്‍എ പ്രശാന്ത് ഠാക്കൂര്‍ പറഞ്ഞു. കാസര്‍കോട് മണ്ഡലം കമ്മിറ്റി ബൂത്ത് ഇന്‍ ചാര്‍ജുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് കുടുംബലത്തിലാണ് താന്‍ ജനിച്ച് വളര്‍ന്നതെന്നും 2004-ല്‍ ബിജെപി എംഎല്‍എ ആയ ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൂര്‍ണ്ണമായും അപ്രസക്തമായതാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ എം.എല്‍. അശ്വിനി, സുധാമ ഗോസാഡ, പന്‍വേല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സന്തോഷ് ജി. ഷെട്ടി, പി. രമേശ്, സുകുമാര്‍ കുദ്രെപാടി, ചന്ദ്രശേഖര്‍ ബി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page