കിണാവൂര്‍ ശ്രീ കിരാതേശ്വര ക്ഷേത്രം അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് തുടക്കം: കലവറ നിറച്ചു

ചോയ്യംങ്കോട്: കിണാവൂര്‍ ഇടം ശ്രീ കിരാതേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. 25 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ വൈദിക -ആത്യാത്മിക പരിപാടികളും വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളുമുണ്ടാവും. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് രാവിലെ കിനാവൂര്‍ മോലോത്തു നിന്നും ചോയ്യംങ്കോട് അയ്യപ്പഭജന മന്ദിരത്തില്‍ നിന്നും പുറപ്പെട്ട കലവറനിറക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അന്നദാനം ആരംഭിച്ചു. വൈകീട്ട് തന്ത്രിയേയും പരിവാരങ്ങളെയും വരവേല്‍ക്കും. 7.30ന് സാംസ്‌കാരിക സദസ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സോവനീര്‍ കൃഷ്ണാനന്ദ ഭാരതി സ്വാമി പ്രകാശനം ചെയ്യും. തുടര്‍ന്ന് മോഹിനിയാട്ടവും ഭരതനാട്യവും. എല്ലാ ദിവസവും രാവിലെ താന്ത്രിക കര്‍മ്മങ്ങള്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page