കോഴിക്കോട്: ഹെയര്‍ സ്റ്റൈലിനെ ചൊല്ലിയും കാലില്‍ ധരിച്ച ചെരിപ്പിനെ ചൊല്ലിയുമുള്ള തര്‍ക്കത്തിനിടെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി.
കുന്ദമംഗലം ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കൊടുവള്ളി കരുവന്‍ പൊയില്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് അസ്ലഹി(14) നാണ് പരിക്കേറ്റത്.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 15 ഓളം പേര്‍ ചേര്‍ന്ന് പിടിച്ചു കൊണ്ടുപോയി സ്‌കൂളിന് സമീപത്തെ വിവിധയിടങ്ങളില്‍ വെച്ച് മര്‍ദിച്ചതായാണ് പരാതി.
മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലാകെ പാടുകള്‍ കാണപ്പെട്ടു. മൂക്കില്‍ നിന്നു രക്തം വരികയും ചെയ്തു. അവശനിലയിലായ വിദ്യാര്‍ത്ഥിയെ പിന്നീട് താമരശേരി താലൂക്ക് ആശുപത്രിയിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.







