മദ്യപിക്കുന്നതിനിടെ ബാറില്‍ തര്‍ക്കം; യുവാവിനെ തലയ്ക്കടിച്ചുകൊന്നു

ആലപ്പുഴ: മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്നു.
ആലപ്പുഴ എഴുപുന്ന പഴങ്ങാടിയിലെ നിധിന്‍ (30) ആണു മരിച്ചത്. എഴുപുന്ന പാലസ് ബാറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മദ്യപിക്കുന്നതിനിടെ നാലംഗ സംഘവുമായി നിധിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പറയുന്നു.

ബാറില്‍ നിന്നിറങ്ങിയ ശേഷവും ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായതായി പൊലീസ് പറഞ്ഞു. സംഘത്തിലുള്ളവര്‍ നിധിന്റെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീട് ബാറിന് സമീപം റോഡിനടുത്ത് ബോധരഹിതനായി കിടക്കുന്ന നിധിനെയാണ് കാണുന്നത്. വിവരമറിഞ്ഞ് അരൂര്‍ പൊലീസെത്തിയാണ് നിധിനെ കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page