പൊലീസ് ജീപ്പില്‍ കാറിടിച്ച് അപകടമുണ്ടാക്കി നിരവധി കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയും രക്ഷപ്പെട്ടു

കാസര്‍കോട്: പൊലീസ് ജീപ്പില്‍ കാറിടിച്ച് അപകടമുണ്ടാക്കിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയും രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യൂര്‍, ഞണ്ടാടിയിലാണ് സംഭവം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കയ്യൂര്‍, പൊതാവൂരിലെ എം. അഖിലിനും കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ക്കും എതിരെ പൊലീസ് കേസെടുത്തു കഴിഞ്ഞദിവസമാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ എം അഖിലും മറ്റൊരാളും വാഗണര്‍ കാറില്‍ സംശയാസ്പദമായ രീതിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. ഈ സമയത്ത് അഖില്‍ ഓടിച്ചിരുന്ന കാര്‍ സ്ഥലത്തെത്തി. കാറിന് പൊലീസ് കൈകാണിച്ചുവെങ്കിലും നിര്‍ത്താതെ ഓടിപ്പോയി. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ജീപ്പിന്റെ ടയറില്‍ കാര്‍ ഇടിച്ച ശേഷം അഖിലും കൂടെയുണ്ടായിരുന്ന ആളും രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page