കാസര്‍കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമരെഴുതി; മഞ്ചേശ്വരം നിയമസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി. കുമ്പളയില്‍ ബി ജെ പി പ്രവര്‍ത്തകന്റെ മതിലിലാണ് ചുമരെഴുത്ത് നടത്തിയത്. പരിപാടിയില്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി, സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, എൻഡിഎ കൺവീനർ വിജയ് കുമാർ റൈ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് സുനിൽ അനന്തപുരം, വിക്രം പൈ, സുധാകർ കാമത്ത്, പ്രേമലത എസ് തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ ചുമരെഴുത്ത് കാസര്‍കോട് ടൗണ്‍ പൊലീസിനു സമീപത്തായിരിക്കും പരിപാടി.






