കാസര്‍കോട്: കാസര്‍കോട് മണ്ഡലം ബി ജെ പി തിരഞ്ഞെടുപ്പു പ്രചരണം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബാങ്ക് റോഡില്‍ ജില്ലാ ബാങ്കിനടുത്ത് ചുവരെഴുത്തു നടത്തിയാണ് പ്രചരണത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. രാവിലെ കുമ്പളയിലും അദ്ദേഹം പ്രചരണത്തിനു തുടക്കമിട്ടിരുന്നു.
കാസര്‍കോട്ടു നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി, മണ്ഡലം പ്രസി. ഗുരുപ്രസാദ് പ്രഭു, പി രമേശ്, സവിത, രവീശ തന്ത്രി, കെ ശ്രീകാന്ത് പങ്കെടുത്തു.







