ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം
​ഇറാൻ ഉന്നത ഉദ്യോഗസ്ഥന്റെ മരണം: ഇറാന്റെ മുൻ സ്പീക്കറും സുരക്ഷാ ഉപദേഷ്ടാവുമായ അലി ലാറിജാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.

ഇറാന്റെ ‘ബാസിജ്’ സേനാ തലവൻ ഘോലംരേസ സുലൈമാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

​ഗൾഫ് രാജ്യങ്ങളിൽ ആക്രമണം: സൗദി അറേബ്യക്ക് നേരെ നടന്ന 6 ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധ സേന തകർത്തു.

കുവൈറ്റിലും ദുബായിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

​ബാഗ്ദാദിലെ സ്ഫോടനം: ഇറാഖിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

​ ഇറാൻ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് രാജി വെച്ചു. ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും ഇസ്രായേലിന്റെ സമ്മർദ്ദത്താലാണ് യുദ്ധമെന്നും അദ്ദേഹം ആരോപിച്ചു.

​ട്രംപിന്റെ നിലപാട്: ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിനായി നാറ്റോ രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
സഖ്യകക്ഷികൾ സഹകരിക്കാത്തതിനെ അദ്ദേഹം വിമർശിച്ചു.


​പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ സംഘർഷം: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400-ഓളം പേർ കൊല്ലപ്പെട്ടതായി താലിബാൻ ആരോപിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്.

​ലോകാരോഗ്യ സംഘടനയിൽ നിന്ന് അർജന്റീന പുറത്ത്: അമേരിക്കയ്ക്ക് പിന്നാലെ അർജന്റീനയും ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി.

​ശ്രീങ്കയിൽ നിയന്ത്രണങ്ങൾ: ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ശ്രീലങ്കയിൽ ജോലി ദിവസങ്ങൾ ആഴ്ചയിൽ നാലായി ചുരുക്കി.

​കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയാകും. കണ്ണൂർ സീറ്റിനായി കെ. സുധാകരൻ ശക്തമായ നിലപാടിൽ തുടരുകയാണ്. ഇന്നലെ പ്രഖ്യാപിച്ച 55 പേരുടെ ആദ്യ പട്ടികയിൽ എം.പിമാർ ആരും ഉൾപ്പെട്ടിട്ടില്ല.

​മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ: മുസ്ലിം ലീഗ് 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം. ഷാജി വേങ്ങരയിലും മത്സരിക്കും. എന്നാൽ ഡോ. എം.കെ. മുനീറിന് ഇത്തവണ സീറ്റില്ല. ഇനി രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്‌- പുനലരും ചേലക്കരയും. കാസർകോട് മണ്ഡലം സ്ഥാനാർത്ഥിയായി കല്ലട്ര മാഹിൻ ഹാജിക്കുവീണു.

​ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടും.

​ തൊണ്ടിമുതൽ കേസിൽ സുപ്രീം കോടതി വിധി തിരിച്ചടിയായതിനെത്തുടർന്ന് മുൻ മന്ത്രി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

​പ്രധാനമന്ത്രിയുടെ ഇടപെടലുകൾ
​യുഎഇ പ്രസിഡന്റുമായി ചർച്ച: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇയെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.

​ അമേരിക്കൻ കൂലിപ്പട്ടാളവും 6 ഉക്രേനിയൻ പൗരന്മാരും ഇന്ത്യയിൽ എൻ.ഐ.എ കസ്റ്റഡിയിലായി.
ഡൽഹിയിലെ പ്രത്യേക കോടതി ഇവരെ 11 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

​ ഗംഗാനദിയിലെ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി അവശിഷ്ടങ്ങൾ നദിയിലേക്ക് എറിഞ്ഞെന്ന പരാതിയിൽ 14 പേരെ വാരണാസി പോലീസ് അറസ്റ്റ് ചെയ്തു.

​സ്വർണ്ണവില: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്.

​ഇന്ത്യ-യുഎസ് വ്യാപാര കരാർ: പുതിയ താരിഫ് ഘടന നിലവിൽ വന്നതിനുശേഷം മാത്രമേ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ ഒപ്പുവെക്കൂ എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു തയ്യാറടുപ്പ് ആവേശത്തിലേക്ക് കടക്കുന്നു.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയായേക്കും.

​കേരള കോൺഗ്രസ് (ജോസഫ്)നേതാവ് പി.ജെ. ജോസഫ് ഇത്തവണ മത്സരിക്കില്ല. പകരം മകൻ അപു ജോസഫിനു തൊടുപുഴ മണ്ഡലത്തിന്റെ അന്തരാവകാശം നൽകി. തൊടുപുഴയിൽ അപു ജോസഫ് ജനവിധി തേടും.

​ട്വന്റി 20, നടിമാരായ വീണ നായർ, അഞ്ജലി നായർ, ലക്ഷ്മി പ്രിയ എന്നിവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.
​കാലാവസ്ഥാ മുന്നറിയിപ്പ്:
​ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
​താപനില: പകൽ സമയങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

വന്യജീവികളെ തുരത്താൻ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള
‘ഫാം ഗാർഡ്’ സംവിധാനം വനം വകുപ്പ് വിതുരയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു.

​ദുരന്തം: മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.

കാസർകോട് ജില്ലയിലെ എൽഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷനുകൾ ഇന്ന് (ബുധൻ) 3 മണിക്ക് എല്ലാ മണ്ഡലങ്ങളിലും നടക്കും.

​ വോട്ടർമാരെ ബോധവൽക്കരിക്കാനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ലോഗോ പ്രകാശനം ഇന്ന് കളക്ടറേറ്റിൽ നടക്കും.

​ജില്ലയിൽ വേനൽ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

​ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് കാസർകോട് ഉൾപ്പെടെ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു റെയിൽവേ സമയക്രമം പുറത്തിറക്കി.

​ ജില്ലയിൽ പാചകവാതക വിതരണത്തിലുണ്ടായ തടസ്സം മൂലം നൂറിലധികം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.

​സ്വർണ്ണവില: തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. പവന് 880 രൂപ കൂടി 1,16,320 രൂപയായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page