പാചകവാതക ക്ഷാമം രൂക്ഷം; കുമ്പളയില്‍ 10 ഹോട്ടലുകള്‍ പൂട്ടി

കാസര്‍കോട്: പാചകവാതക ക്ഷാമം രൂക്ഷം; കുമ്പള ടൗണില്‍ പത്തോളം ഹോട്ടലുകള്‍ പൂട്ടി. അവശേഷിക്കുന്ന മറ്റു ഏതാനും ഹോട്ടലുകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. നിലവില്‍ സ്റ്റോക്കുള്ള പാചക വാതക സിലിണ്ടറുകള്‍ തീരുന്നതോടെ തങ്ങള്‍ക്കും അടച്ചു പൂട്ടലിന്റെ വഴി സ്വീകരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. കുമ്പള ടൗണിലെ പ്രധാന ഹോട്ടലുകളായ താജ്, ഗോകുല റസ്‌റ്റോറന്റ്, മുബാറക്, മിര്‍ച്ചി മസാല, അന്നപൂര്‍ണ്ണ, ജില്ലാ സഹകരണ ആശുപത്രി കാന്റീന്‍ തുടങ്ങിയവയാണ് അടച്ചു പൂട്ടിയത്. അതേസമയം ഇറാനില്‍ നിന്നു 26,000 ടണ്‍ പാചക വാതകവുമായി ഒരു കപ്പല്‍ കഴിഞ്ഞ ദിവസം മംഗ്‌ളൂരു തുറമുഖത്ത് എത്തിയിരുന്നു. ഇതോടെ പാചകവാതക ക്ഷാമത്തിനു താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page