സിംഗപ്പൂര്‍: വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ ഇന്ത്യക്കാരനായ യുവാവിനെതിരെ കേസെടുത്തു. ആകാശ് തിവാരി(36)യെന്ന യുവാവിനെതിരെയാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്തത്. വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസ് മറ്റ് യാത്രക്കാരെ സഹായിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ആകാശ് തിവാരി യുവതിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു എന്ന് പറയുന്നു. യുവതി എതിര്‍ത്തെങ്കിലും ഉപദ്രവം തുടര്‍ന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ എയര്‍ ഹോസ്റ്റസ് ബഹളം വയ്ക്കുകയും മറ്റ് യാത്രക്കാര്‍ ഇടപെടുകയുമായിരുന്നു.
തുടര്‍ന്ന് യുവതി യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് അധികൃതരെ അറിയിച്ചു. എന്നാല്‍ കോടതിയില്‍ ഹാജരായ ആകാശ് തിവാരി കുറ്റം നിഷേധിച്ചു. കേസില്‍ ഈ ആഴ്ച തന്നെ ശിക്ഷാവിധി ഉണ്ടാകുമെന്നറിയുന്നു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ യാത്രക്കാരന് ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു.







