ബെന്നി ബഹനാന്‍ എംപി കെപിസിസി താല്‍ക്കാലിക പ്രസിഡന്റ്

തിരുവനന്തപുരം: ബെന്നി ബഹനാന്‍ എംപിയെ കെപിസിസി പ്രസിഡന്റായി താല്‍ക്കാലിക ചുമതല ഏല്‍പിച്ചു. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ചുമതല. പേരാവൂരില്‍ ശൈലജ സിപിഎം സ്ഥാനാര്‍ത്ഥിയായതോടെ മത്സരം കടുത്ത സാഹചര്യത്തില്‍ സണ്ണി ജോസഫിന് പൂര്‍ണമായും മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്നതിനാലാണിത്.

കഴിഞ്ഞദിവസം തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഒമ്പത് വനിതകളടക്കം 55 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 19 സിറ്റിംഗ് എംഎല്‍എമാര്‍ അടക്കം ആദ്യഘട്ട പട്ടികയില്‍ ഇടംനേടി. കെ സുധാകരന്‍ അവകാശവാദം ഉന്നയിച്ച കണ്ണൂരും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ട കോന്നിയിലും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, മണ്ഡലങ്ങള്‍ ആദ്യഘട്ട പട്ടികയില്‍ ഇല്ല. എല്‍ദോ തോമസിന്റെ പേരും പട്ടികയില്‍ ഇല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page