വരാന്‍ പോകുന്നത് വിമാന ടിക്കറ്റ് നിരക്കുകളിലെ കുത്തനെയുള്ള വര്‍ധന ; സൂചന നല്‍കി കമ്പനികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെയില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്ധന വില കുതിച്ചുയര്‍ന്നതോടെ വിമാനക്കമ്പനികള്‍ ഇന്ധന സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നതായറിയുന്നു. ഇതിലൂടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ കുത്തനെയുള്ള വര്‍ധനവുണ്ടാകും. അവധിക്കാല യാത്രകളും ബിസിനസ് യാത്രകളും ആസൂത്രണം ചെയ്യുന്നവരെ ഇത് കാര്യമായി ബാധിക്കും.

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ആകാശ എയര്‍ തുടങ്ങിയ കമ്പനികളും ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതായാണ് അറിയുന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ആഗോള എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കിയതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇതാണ് വിമാനക്കമ്പനികളെ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത്. വിമാനയാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് വര്‍ദ്ധനയുടെ സൂചന നല്‍കിയിരുന്നു. വിപണിയിലെ മറ്റ് മുന്‍നിര കമ്പനികളായ ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി തങ്ങളുടെ ചെലവ് കുറയ്ക്കാനുള്ള നീക്കമാണ് നടത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരി വിപണിയിലുണ്ടായ ഇടിവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഏവിയേഷന്‍ മേഖലയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍, അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം വിമാന ഇന്ധന ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുന്നത് സാധാരണക്കാരുടെ വിമാനയാത്ര ചെലവേറിയതാക്കും. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page