മുംബൈ: ഹൈവേയിലൂടെ അമിതവേഗതയില്‍ പോകുകയായിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ച് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ എഴുന്നേറ്റ് കാര്‍ഡ്രൈവര്‍ക്ക് തമ്പ്‌സ് അപ്പ് നല്‍കിയത് കാണികള്‍ക്ക് കൗതുകം പകര്‍ന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിക്കി സര്‍ക്കാര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് താന്‍ നേരിട്ട അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അപ്രതീക്ഷിതമായി അപകടം സംഭവിച്ചിട്ടും പതറാതെ നിന്ന വിക്കിയെ നിരവധി പേര്‍ അഭിനന്ദിച്ചു.
സാധാരണ അപകടം ഉണ്ടാകുമ്പോള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവറോട് തട്ടിക്കയറുന്നതാണ് പതിവ്. അതില്‍ നിന്ന് വ്യത്യസ്തമായി തെറിച്ചുവീണ യുവാവ് ശാന്തനായി കാര്‍ഡ്രൈവര്‍ക്ക് തമ്പ്‌സ് അപ്പ് നല്‍കി അഭിനന്ദിച്ചത് കണ്ട കാണികള്‍ അമ്പരക്കുകയായിരുന്നു.







