തിരുവനന്തപുരം: 61 വർഷത്തെ സിപിഎം ബന്ധം പാർട്ടിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിൽ ഒരാളായ ജി.സുധാകരൻ ഉപേക്ഷിച്ചു. ഇത്ര കാലമായി പുതുക്കി കൊണ്ടിരുന്ന പാർട്ടി മെമ്പർഷിപ്പ് ഇനി പുതുക്കുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി .താൻ പാർട്ടിയിൽ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനും 43 വർഷം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന താൻ ബ്രാഞ്ചിൽ എത്തിയപ്പോൾ ഒരു പരിപാടിയിൽ പോലും പങ്കെടുക്കാൻ അനുമതി തരാതിരുന്ന ജില്ലാ സെക്രട്ടറി നാസറും ഉള്ളപ്പോൾ പിന്നെ താനെന്തിനാണ് പാർട്ടിക്കെന്ന് അദ്ദേഹം ആരാഞ്ഞു. അതേസമയം, ഒറ്റപ്പാലത്ത് സിപിഎം വിമത കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായി സിപിഎം നേതാവ് പി കെ ശശി മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.







