യൂത്ത് ലീഗ് ഫൈസൽ പടുപ്പ് കുടുംബ സഹായ ഫണ്ട് ശേഖരണം 6 ന്

മേൽപറമ്പ്: മുസ്ലിം യൂത്ത് ലീഗ് കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ടണ്ടായിരുന്ന ഫൈസൽ പടുപ്പ് കുടുംബ സഹായ ഫണ്ട് ശേഖരണം 6 ന് റമളാനിലെ മൂന്നാം വെള്ളിയാഴ്ച്ച പള്ളികളിൽ നടത്താൻ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രവർത്തക സമിതി തീരുമാനിച്ചു.
ഓട്ടോ ഓടിച്ച് ഉപജിവനം നടത്തിയിരുന്ന ഫൈസലിന് വീട് നിർമ്മിക്കാൻ എടുത്ത ബാങ്ക് ലോൺ ഉൾപ്പെടെ പത്ത് ലക്ഷം രൂപ കടബാധ്യതയുണ്ട്. മലയോര മേഖലയിൽ മുസ്ലിം യൂത്ത് ലീഗിനെ ശകതിപ്പെടുത്താൻ അഹോരാത്രം പ്രവർത്തിച്ചിരുന്ന ഫൈസലിൻ്റെ പെട്ടന്നുള്ള വിയോഗം ഭാര്യയും രണ്ട് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബത്തെ അനാഥയാക്കിയിരിക്കുന്നു.ആ കുടുംബത്തെ സഹായിക്കാൻ പാർട്ടിപ്രവർത്തകരും പൊതുജനങ്ങളും മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് റൗഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ടി ഡി കബീർ ഉൽഘാടനം ചെയ്തു.
ഖാദർ ആലൂർ ,
ജില്ലാ ട്രഷറർ എംബി ഷാനവാസ്,മൊയ്തു തൈര,ശംസീർ മൂലടുക്കം,സുലുവാൻ ചെമനാട്,ബികെ മുഹമ്മദ്ഷാ,ഹൈദറലി പടുപ്പ്,അമീർ ബി പാലോത്ത്,സിറാജ് മഠം,സമീർ അല്ലാമ,ആഷിഖ് കീഴൂർ,നശാത് പരവനടുക്കം,ഖലീൽ മാണിമൂല,ഉബൈദ് നാലപ്പാട് ചർച്ചയിൽ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page