ഇസ്രായേൽ ഇറാൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങളുമായുള്ള വിമാനം സർവീസുകൾ ഇന്നും തടസ്സപ്പെട്ടു. ദുബായി , കുവൈറ്റ് ,അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട് .
ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു
ഇന്ന് ഹോളി ആഘോഷമാണെങ്കിലും കേരളത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. വടക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഇന്ന് അവധിയാണ്.
ഇറാക്കിലെ യുഎസ് കോൺസുലേറ്റിനെ ലക്ഷ്യമിട്ട് വന്ന ട്രോൺ വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ ഉണ്ട് . അബുദാബി , ദുബായ് ,ദോഹ എന്നിവിടങ്ങളിൽ സ്ഫോടനം ശബ്ദങ്ങൾ കേട്ടതായും സൂചനയുണ്ട്.
ഒരു ഇറാനിയൻ കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേ
ൽ അവകാശപ്പെട്ടു.
ഗൾഫിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ നരേന്ദ്രമോഡി ഒമാൻ , കുവൈറ്റ് ഭരണാധികാരികളുമായി സംസാരിച്ചു.ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനു വിദേശകാര്യമന്ത്രാലയം പ്രത്യേക മ വിമാനങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.
ഇറാനിലെ പുതിയ നേതൃത്വത്തെ ലക്ഷ്യമിട്ടാണ് പുതിയ വ്യോമ ക്രമണങ്ങൾ നടക്കുന്നതെന്നു യുഎസ് പ്രസിഡന്റ് ട്രമ്പ് വ്യക്തമാക്കി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ മധ്യേഷ്യയിലെ 14 രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം മാറി താമസിക്കാൻ യു.എസ്. തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചു
സൗദി അറേബ്യയിലെ യു.എസ്.എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
ചൈനയുടെ ഉന്നത രാഷ്ട്രീയ ഉപദേശകസമിതിയുടെ വാർഷിക സമ്മേളനം ഇന്ന് ആരംഭിക്കുന്നു. സമ്മേളനത്തിൽ രാജ്യത്തെ വരാനിരിക്കുന്ന പതിനഞ്ചാമത് പഞ്ചവത്സര പദ്ധതിയെ കുറിച്ചുള്ള സുപ്രധാന ചർച്ചകൾ നടക്കും.
ഇറാൻ ആണവായുധങ്ങൾ വികസിപ്പിന്നതിനു തെളിവുകളില്ലെന്ന് റഷ്യ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽപാകിസ്ഥാൻ സേന നടത്തിയ ഓപ്പറേഷനിൽ 67 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട് . എ.ഐ. അധിഷ്ഠിത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സങ്കീർണമായ ശാസ്ത്രക്രിയകൾ നടത്തുന്നതിനുള്ള എ.ഐ. ഗവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.
ഗൾഫിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചർച്ചകൾ തുടരുന്നുണ്ട്.
കേരളത്തിൽ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ചിന് (നാളെ )തുടക്കം കുറിക്കും.
നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഈ തവണ പരീക്ഷ എഴുതുന്നത്.
പരീക്ഷ കേന്ദ്രങ്ങളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമായി കഴിഞ്ഞു. മതിയായി – എംഎൽഎ മാറ്റം തുടങ്ങാൻ എന്ന മുദ്രാവാക്യമായി എൻഡിഎ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പരിപാടിക്കു തുടക്കം കുറിച്ചു.
കേരളത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവ് അനുഭവപ്പെട്ടു. അന്താരാഷ്ട്രപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് വിലയിൽ ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ ശ്രദ്ധിക്കണം.
അർജുൻ പാണ്ഡ്യൻ കാസർകോട്ടെ പുതിയ ജില്ലാ കളക്ടറായി ഔദ്യോഗികമായി ചുമതല ഏറ്റു. ജില്ലയുടെ സമഗ്ര വികസനത്തിനായി ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.ജില്ലാ പഞ്ചായത്ത് ജില്ലയിൽ വിദ്യാരംഭം വിദ്യാഭദ്ര പദ്ധതിക്ക് 30 ലക്ഷം രൂപയും രോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകുന്നതിനുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. റിയാലിറ്റി ഷോയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് നീലേശ്വരത്ത് ഊഷ്മളമായ നൽകി .
ദേശീയപാത 66 നു ഭൂമി ഏറ്റെടുത്തപ്പോൾ അർഹമായ തുക നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കൂടുതൽ ഭൂമി ഏറ്റെടുത്തെങ്കിലും അതനുസരിച്ചു നഷ്ടപരിഹാരം ലഭിച്ചില്ലെന്നും പല കുടുംബങ്ങളും ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
നവീകരിച്ച കാഞ്ഞങ്ങാട് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് കെട്ടിടം മന്ത്രി പി എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു പ്രാദേശിക തലത്തിൽ ജില്ലയിലെ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ പ്രചാരണ പരിപാടികളും ആഭ്യന്തര ചർച്ചകളും സജീവമാക്കിയിട്ടുണ്ട്.
ചെറുവത്തൂർ പട്ടണത്തിൽ സമ്പൂർണ്ണ അടിപ്പാത ആവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന ജനകീയ സമരം തുടരുകയാണ് .ദേശീയപാത 66 ആയി ബന്ധപ്പെട്ട് ടൗണിനെയും റെയിൽവേ സ്റ്റേഷനിലെയും ബന്ധിപ്പിക്കുന്ന വഴികൾ തടസ്സപ്പെട്ടതിനെതിരെയാണ് നാട്ടുകാർപ്രതിഷേധിക്കുന്നതു്.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപുണ്ടായിരുന്ന മണ്ണിടിച്ചൽ ഭീഷണികളും അപകടങ്ങളും ചെറുവത്തൂരിലെ വാർത്തയാണ്.
കാഞ്ഞങ്ങാട്ട് നവീകരിച്ച ഗവൺമെന്റ് ഹൗസിൽ സാധാരണക്കാർക്കും ചുരുങ്ങിയ ചെലവിൽ താമസിക്കാൻ സൗകര്യം ഒരുക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് മാതൃകയിലാണ് കെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നത്
കാഞ്ഞങ്ങാട് നഗരസഭയുടെ പുതിയ ബജറ്റിൽ വയോജനങ്ങൾക്ക് ഓണക്കോടി നൽകുന്നതിനും ഉല്ലാസ യാത്രകൾ ഒരുക്കുന്നതിനുo ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് .
ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന നൽകുന്നു .രോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകുന്നതു ൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഞ്ചേശ്വരം പഞ്ചായത്ത് ബജറ്റിൽ ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മാലിന്യ നിർമാർജനത്തിനും പ്രധാന്യം നൽകുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മഞ്ചേശ്വരം മണ്ഡലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ പരിപാടികൾ സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് മധ്യത്തോടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ മുന്നണികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജമാക്കിയിട്ടുണ്ട്.
ആരിക്കാടി ടോൾ പ്ലാസയിൽ അമിത ടോൾ നിരക്കു അശാസ്ത്രീയമായി ഈടാക്കിയെന്നു പരാതികൾ ഉണ്ട് . കുറഞ്ഞ ദിവസത്തിനുള്ളിൽ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു വെന്ന ആരോപണം ഉയരുന്നു .
മഞ്ചേശ്വരത്ത് നടന്ന ലഹരിവേട്ടയുടെ പശ്ചാത്തലത്തിൽ കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലും പ്രദേശങ്ങളിലും പോലീസ് പെട്രോളിങ് കർശനമാക്കിയിട്ടുണ്ട് .






