പൊതു സ്ഥലത്ത് ഇ സിഗരറ്റ് വില്‍പ്പന; 150 പാക്കറ്റ് ഇ സിഗരറ്റുകളുമായി 2 പേര്‍ തലപ്പാടിയില്‍ അറസ്റ്റില്‍

കാസര്‍കോട്: നിയമം മൂലം നിരോധിക്കപ്പെട്ട 150 പാക്കറ്റ് ഇ സിഗരറ്റുകളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള ടി എന്‍ എസ് റോഡിലെ സുമയ്യ മന്‍സിലില്‍ തൗസീഫ് അഹമ്മദ് (32),താഹ മന്‍സിലില്‍ എ എച്ച് ബാത്തുഷ (32) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി 10.40 മണിയോടെ തലപ്പാടിയിലെ റോയല്‍ ഡൈന്‍ എന്ന സ്ഥാപനത്തിനു സമീപത്ത് പൊതു സ്ഥലത്ത് കാറില്‍ നടത്തിയ പരിശോധനയിലാണ് ഇ സിഗരറ്റുകള്‍ പിടികൂടിയത്. പിടിയിലായവര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page