കാസര്‍കോട്: റിട്ടയേര്‍ഡ് താഹസില്‍ദാര്‍ പൊയ്‌നാച്ചിയിലെ എസ് എന്‍ നിവാസില്‍ എന്‍ നാരായണന്‍ (81) അന്തരിച്ചു.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം കേന്ദ്രകമ്മിറ്റി അംഗം, പൊയ്‌നാച്ചി- കൂട്ടപ്പുന്ന പ്രാദേശിക സമിതി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതയായ ശാന്തകുമാരിയാണ് ഭാര്യ. മക്കള്‍: എന്‍ ഗോപകുമാര്‍(ജില്ലാ ട്രഷറി കാസര്‍കോട്), എന്‍ പ്രവീണ്‍ കുമാര്‍ (ശ്രീഗോകുലം ചിട്‌സ് ആന്റ് ഫിനാന്‍സ്, മാനേജര്‍, കാസര്‍കോട്), എന്‍. ജ്യോതി പ്രഭ. മരുമക്കള്‍: പ്രസീത(പി എച്ച് സി പള്ളിക്കര), കെ ആര്‍ പ്രിയങ്ക (ഉദുമ), ഡോ. കെ ടി അനൂപ് കുമാര്‍(എ ജി എം മെഡിക്കല്‍ സര്‍വ്വീസസ്). സഹോദരങ്ങള്‍: എന്‍ മാധവി (ബട്ടത്തൂര്‍), എന്‍ കൃഷ്ണന്‍ (റിട്ട. ശിരസ്തദാര്‍, കലക്ട്രേറ്റ് കാസര്‍കോട്), എന്‍ ഗോപാലന്‍ (വിമുക്തഭടന്‍), എന്‍ ഭാസ്‌ക്കരന്‍ (റിട്ട. പഞ്ചായത്ത് ഡ്രൈവര്‍ നെല്ലിയടുക്കം), എന്‍ അച്യുതന്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി നെല്ലിയടുക്കം), എന്‍ ശ്രീമതി (കരുവാക്കോട്), പരേതരായ എന്‍ രാമന്‍ (റിട്ട. എസ് ഐ കാസര്‍കോട്), എന്‍ കണ്ണന്‍ (റിട്ട. ഫോറസ്റ്റര്‍ നെല്ലിയടുക്കം), എന്‍ കുമാരന്‍.






