ഭഗവത്ഗീത ജ്ഞാന സദസ് കുമ്പളയിൽ:12 മുതൽ 15 വരെ

കുമ്പള: രവിശങ്കർ നേതൃത്വം നൽകുന്ന ആർട്ട് ഓഫ് ലിവിംഗ് ജില്ല നേതൃത്വത്തിൻ്റെ ആഭിമുഖ്യത്തിൽ 12, 13, 14, 15 തീയതികളിൽ നാരായണമംഗലത്ത്ശ്രീമദ് ഭഗവദ്ഗീത ജ്ഞാന സദസ് നടത്തും. നാരായണ മംഗലം ശ്രീ ചീരുമ്പ ഭഗവവതി ക്ഷേത്രം ഓഡിറ്റോറിയത്തിനടക്കുന്ന പരിശീലനത്തിൽ ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര പരിശീലകൻ സജി നിസാൻ , വിനീത് വയനാട്, സബിത കൊടുങ്ങല്ലൂർ സംബന്ധിക്കുമെന്നു സംഘാടകർ അറിയിച്ചു. ‘ഭഗവത് ഗീതയിലൂടെ ജീവിത വിജയം’ പരിശീലനത്തിന് ഇവർ നേതൃത്വം നൽകും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടുമണിവരെയാണു പരിശീലനം . മുഴുവനാളുകളും പരിപാടിയിൽ പങ്കെടു ക്കണമെന്ന് സംഘാടകരായ രഘുനാഥ് പൈ, ഡോ. ശാംഭവി, സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page