മൊഗ്രാൽ ദേശീയപാതയിൽ നടപ്പാത വീണ്ടും കിളച്ചു മറിച്ചു: ടെലികോം വകുപ്പിനെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

മൊഗ്രാല്‍:ദേശീയപാത നടപ്പാത ടെലി കോം വകുപ്പ് കിളച്ചു മറിച്ചു. ദേശീയ പാതയുമായി ബന്ധപ്പെട്ട . ജോലികള്‍ തീര്‍ന്നു കൊണ്ടിരിക്കെയാണ് ഇന്റര്‍ ലോക്കിട്ട് പണി പൂര്‍ത്തിയാക്കിയ മൊഗ്രാല്‍ട്ടണിലെ നടപ്പാതയുടെ ഇന്റര്‍ ലോക്ക് ഇളക്കിമാറ്റി ടെലികോം അവടെ പണി തുടങ്ങിയത്. ഒരുവര്‍ഷമായി ദേശീയ പാതയുടെ പണി നടന്നുകൊണ്ടിരിക്കുന്നത് ആ വകുപ്പ് അറിഞ്ഞില്ലെന്നു ജനങ്ങള്‍ സംശയിക്കുന്നു. നടപ്പാത കുഴിച്ചിട്ടിരിക്കുന്ന തു കാല്‍നടയാത്രക്കാര്‍ക്ക വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മൊഗ്രാല്‍ ടൗണില്‍ ഒരാഴ്ചമുമ്പ് എടുത്ത കുഴികള്‍ മൂടാനോ, ഇന്റര്‍ലോക്കുകള്‍ പാകി വഴി പൂര്‍വസ്ഥിതിയിലാക്കാനോ ടെലികോം അധികൃതര്‍ തയ്യാറായിട്ടുമില്ല. ജനങ്ങളോ ടും സര്‍ക്കാരിനോടും വെല്ലുവിളിയും ധിക്കാരവും നടത്തുന്ന ടെലിക്കോമിനെക്കൊണ്ട് നടപ്പാത പൂര്‍വസ്ഥിതിയിലാക്കിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ടെലഫോണ്‍ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി വകുപ്പുകളുടെ റോഡിലെ പണി ,റോഡിന്റെ പണി പൂര്‍ത്തിയാവും മുമ്പു നടത്തണമെന്നു കോടതിയും നേരത്തെ നിര്‍ദ്ദേശി ച്ചിരുന്നു.
മുന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരനും പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ മൊഗ്രാലില്‍ വിവിധ ഭാഗങ്ങളില്‍ നടപ്പാത തകര്‍ത്ത് ജോലി ചെയ്യുന്നതിനെ ചോദ്യം ചെയ്തു സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ബന്ധപ്പെട്ടവര്‍ സ്ഥലം സന്ദര്‍ശിച്ച് ടെലിക്കോം കമ്പനി അധികൃതര്‍ക്ക് കുഴികള്‍ മൂടാനും, നടപ്പാത പൂര്‍വസ്ഥിതിയിലാ ക്കാനും നിര്‍ദ്ദേശവും നല്‍കിയിരുന്നതാണ്. എന്നിട്ടും ടെലിഗ്രാം വകുപ്പ് നടത്തുന്ന ധിക്കാര നടപടികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നിലപാടെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page