പയ്യന്നൂര്‍: ഫാക്ടറിയുടെ മുന്‍വശം നിര്‍ത്തിയിട്ട കാര്‍ തനിയേ പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു.
പട്ടാമ്പൂര്‍, നായാട്ടുപാറയിലെ കാനന്നൂര്‍ പന്നേല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന കാര, പേരാവൂര്‍, തെളുപ്പില്‍ ഹൗസിലെ കെ പത്മനാഭന്‍ (61) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏച്ചൂര്‍ കോട്ടത്തെ അജിതയാണ് ഭാര്യ. മക്കള്‍: സജിഷ, ലജിഷ, ആദര്‍ശ്. മരുമകന്‍: ശ്രീജിത്ത്, വിജേഷ്.






