കാസര്‍കോട്: തലപ്പാടിയില്‍ സമാന്തര ലോട്ടറി കച്ചവടം നടത്തുകയായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കുബണൂര്‍, ഇച്ചിലങ്കോട്, പച്ചമ്പള ഹൗസില്‍ കുഞ്ഞാലി (61) കണ്വതീര്‍ത്ഥയിലെ പ്രദീപ് (41) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു 30,910 രൂപയും സമാന്തര ലോട്ടറി വില്‍പ്പനയ്ക്കു ഉപയോഗിച്ച മറ്റു മുതലുകളും പിടികൂടിയതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലപ്പാടി ബസ് സ്റ്റാന്റിനു സമീപത്ത് സാദത്ത് സ്റ്റോറിനു മുന്നില്‍ വച്ചാണ് ഇരുവരും അറസ്റ്റിലായതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്കെതിരെ ലോട്ടറി ആക്ട് പ്രകാരം കേസെടുത്തതായും വരും ദിവസങ്ങളില്‍ സമാന്തര ലോട്ടറി ടിക്കറ്റ് വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.






