കാസര്‍കോട്: മഞ്ചേശ്വരം, ഉദ്യാവാറില്‍ വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിഗുഡ്ഡയിലെ എസ് കെ നിവാസിൽ ചന്ദ്രഹാസയുടെ ഭാര്യ ഗീത (53) യാണ് മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം. കിണറില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു ഗീതയെ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മക്കള്‍: പ്രജ്വല്‍, തൃശാല്‍, രാഹുല്‍.






