കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ദീര്‍ഘകാലമായി പൂ വില്‍പ്പന നടത്തി വരികയായിരുന്ന പൈക്ക, സ്വദേശി അന്തരിച്ചു. ബാലനടുക്കം, വിസ്മയ നിലയത്തില്‍ കെ ബാലന്‍ (60) ആണ് അസുഖം മൂലം മരണപ്പെട്ടത്. വര്‍ഷങ്ങളായി മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു സമീപത്ത് ,ചക്കര ബസാര്‍ റോഡ് ജംഗ്ഷനില്‍ പൂവില്‍പ്പനക്കാരനായിരുന്നു.
കുമാരന്‍- ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: കമലാക്ഷി. മക്കള്‍: രമ്യ, രേഷ്മ, വിസ്മയ. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ഭവിത്ത്, രാജേഷ്. സഹോദരങ്ങള്‍: ഹരീഷ്, ഗണേഷ്, മീനാക്ഷി, പരേതരായ ചന്ദ്രന്‍, ഉദയന്‍.






