കുമ്പള: മുജങ്കാവില്‍ ഇന്നു ഉച്ചക്കു ശേഷമുണ്ടായ തീപിടുത്തം ആശങ്ക ഉയര്‍ത്തി. വിവരമറിഞ്ഞു ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.
മുജങ്കാവിലെ എട്ടേക്കറോളം പാറപ്പുറത്തെ പുല്ലിനാണ് തീ ആളിപ്പടര്‍ന്നത്. തീപിടിത്തത്തോടൊപ്പമുണ്ടായ കാറ്റില്‍ കണ്ണടച്ചു തുറക്കുന്നതിനിടയില്‍ തീ ആളിപ്പടരുകയായിരുന്നു. പുല്ലുകള്‍ക്കിടയിലുണ്ടായ കുറ്റിച്ചെടികള്‍ക്കും തീപിടിച്ചു. തീപിടുത്തമുണ്ടായ സ്ഥലത്തിനടുത്ത് കെട്ടിടങ്ങളും മറ്റും ഉള്ളത് നാട്ടുകാരെ പരിഭ്രമിപ്പിച്ചു. കിട്ടാവുന്നിടത്തുനിന്നൊക്കെ വെള്ളം ശേഖരിച്ചു നാട്ടുകാര്‍ തീപിടുത്തത്തിനെതിരെ ഒത്തു നിന്നു. എങ്ങനെയാണ് തിപിടുത്തമുണ്ടായതെന്നു വ്യക്തമല്ല. അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.






