കാസര്‍കോട്: ദേശീയപാതയിലെ നായന്മാര്‍മൂലയില്‍ വാഹനാപകടം. സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എന്‍മകജെ, പഞ്ചായത്തിലെ പെര്‍ള, വാണിനഗറിലെ വിശ്വനാഥ (50)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.30 മണിയോടെ നായന്മാര്‍മൂല അടിപ്പാതയ്ക്ക് മുകളില്‍ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി.






