കാസര്‍കോട്: അനധികൃതമായി പുഴമണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന് ആരോപിച്ച് യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി 9 മണിയോടെ മൊഗ്രാലില്‍ ആണ് സംഭവം. മൊഗ്രാല്‍ ലീഗ് ഓഫീസിനു സമീപത്തെ ബൈത്തുല്‍ സുറൂറിലെ അബ്ദുള്ള അര്‍ഷാദ് (35) ആണ് അക്രമത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ച കയറിയ സംഘം തടഞ്ഞുനിര്‍ത്തി നെഞ്ചിന് ഇടിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ച് ഞെരുക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ മൊഗ്രാലിലെ ഗഫൂര്‍, താന്‍സീഫ്, സൗദ് എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.






