ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനെതിരെ,നടക്കുന്ന ഇസ്രായേൽ- അമേരിക്ക സംയുക്ത ആക്രമണം സംഘർഷഭരിതമായ സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. ഇറാൻ , ഇസ്രയേലിനും യു. എസിനും നേരെയും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെയും മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.

വ്യോമപാതകൾ അടച്ചിരിക്കുകയാണ്. എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വഴി തിരിക്കുകയോ ചെയ്തിട്ടുണ്ട്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള സർവീസുകളെ ഇത് ബാധിച്ചു .

ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങളിൽ അവിടെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു .സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.

അക്രമം തുടരുന്ന സാഹചര്യത്തിലും ഹോർമോസ് കടലിടുക്കിൽ ആശങ്ക തുടരുന്നതിനാലും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

ഗൾഫിലെ സംഘർഷങ്ങളെത്തുടർന്നു നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നതിനാൽ സ്വർണ്ണവിലയിൽ വർദ്ധനവ് തുടരുന്നു

ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിപ്പിച്ചു. മലയാളി താരം സഞ്ജു സാംസൻ്റെ പ്രകടനം ഇതിനു സഹായിച്ചു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ നാളെ ഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും.

ഇറാൻ -ഇസ്രായേൽ യുദ്ധ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു.

പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക വിസ ള്ളവു പ്രഖ്യാപിച്ചിട്ടുണ്ട്.

എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ പശ്ചിമേഷ്യയിലേക്കുള്ള 350 ഓളം സർവ്വീസുകൾ റദ്ദാക്കിയതു ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ നാഗപൂരിന് സമീപമുള്ള വെടിമരുന്ന് നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു.

ഉത്തർപ്രദേശിൽ ഇരുനൂറ് വ്യാജ കമ്പനികൾ വഴി നടന്ന വന്‍ ജി എസ് ടി വെട്ടിപ്പ് പോലീസ് കണ്ടെത്തി.

വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണ വിലയിൽ വൻ വില വർധന തുടരുന്നു.

തിരുവനന്തപുരം ജില്ലയിലെ 28 സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ‘ ആറ്റുകാൽ പൊങ്കാലയുടെ മുന്നൊരുക്കങ്ങൾക്ക് വേണ്ടിയാണ് .നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പൊങ്കാലയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആറ്,ഏഴ് തീയതികളിൽ കേരളം സന്ദർശിക്കും.

കേരളത്തിലെ സി.പി.എം. സ്ഥാനാർത്ഥി ലിസ്റ്റ് താമസിയാതെ പുറത്തിറക്കുമെന്ന് സിപിഎം നേതാവ് എം എ ബേബി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page