കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂരില്‍ കൂലിപ്പണിക്കാരനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാച്ചിലിഗെ, ബംഗള ഹൗസിലെ പരേതനായ ചാര്‍ളി വേഗസിന്റെ മകന്‍ റിച്ചാര്‍ഡ് വേഗസ് (50) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ബാത്ത്‌റൂമിന്റെ കഴുക്കോലില്‍ മൃതദേഹം തൂങ്ങി നിലയില്‍ കാണപ്പെട്ടത്. മഞ്ചേശ്വരം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംസ്‌ക്കാരം മഞ്ചേശ്വരം ചര്‍ച്ച് സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അവിവാഹിതനാണ് റിച്ചാര്‍ഡ്. മാതാവ്: ഹരീസി ഡിസൂസ. സഹോദരങ്ങള്‍: ഗ്രേസി, ജസിത്ത, സവിത.






